കായംകുളം: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ടുള്ള കോടതി വിധി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച യോഗം യൂത്ത്മൂവ്മെൻ്റ് നേതാക്കൾക്ക് നേരെ ബലപ്രയോഗം നടത്തുകയും അറസ്റ്റുചെയ്യുകയും ചെയ്ത് പൊലീസ് നടപടിക്കെതിരെ
എസ് എൻ ഡി പി യോഗം കായംകുളം യൂണിയൻ പ്രതിഷേധിച്ചു. പ്രതിഷേധ യോഗം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ ഭാരവാഹികളെയും പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രതിരോധ സമരത്തിൽ പങ്കെടുക്കുമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു