1

കുട്ടനാട്: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ടുള്ള കോടതി വിധി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച യോഗം യൂത്ത്മൂവ്മെന്റ് നേതാക്കൾക്ക് നേരെ ബലപ്രയോഗം നടത്തുകയും അറസ്റ്റുചെയ്യുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ കുട്ടനാട് യൂണിയന്റെയും യൂത്ത്മൂവ്മെന്റ് നേതാക്കളുടെയും നേതൃത്വത്തിൽ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനിൽ നടന്ന പന്തംകൊളുത്തി പ്രകടനം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം പി ബി ദിലീപ്, യൂത്ത്മൂവ്മെൻ്റ് യൂണിയൻ പ്രസിഡന്റ് കെ. പി സുബീഷ്, സെക്രട്ടറി പി. ആർ രതീഷ്, വൈസ് പ്രസിഡന്റ് ടി. എസ് ഷിനുമോൻ ജോ. സെക്രട്ടറി ടി. ആർ അനീഷ്, എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽദാസ്, ടി. സജീവ്,ടി. പ്രശാന്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി