ആലപ്പുഴ: നഗരസഭ അംഗീകരിച്ച 261 വഴിയോരക്കച്ചവടക്കാരെ ഉൾപ്പെടുത്തി വെയിറ്റിംഗ് കമ്മിറ്റി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് നടത്തുക, പുനരധിവാസ കേന്ദ്രം നഗരചത്വരത്തിൽ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭ കടവാടത്തിൽ ജൂലായിൽ സമരം സംഘടിപ്പിക്കാൻ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) പൊതുയോഗം തീരുമാനിച്ചു. രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.യു. അബ്ദുൾ കലാം റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. ഷെരീഫ്, ജഗൽകുമാർ, ബാച്ചു ഖമർ, ചന്ദ്രൻ, മജീദ്, അൻസർ, കണ്ണൻ, പൊന്നമ്മ എന്നിവർ സംസാരിച്ചു.