
ആലപ്പുഴ: ഒളിമ്പിക് വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഷട്ടിൽ ബാഡ്മിന്റൺ മത്സരം
സംഘടിപ്പിച്ചു. ആലപ്പുഴ രാമവർമ്മ ഡിസ്ട്രിക്റ്റ് ക്ലബ്ബിൽ നടന്ന മത്സരങ്ങൾ മുൻ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ബി.അജേഷ്, ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ സെക്രട്ടറി സി.ടി.സോജി എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി എസ്.വിനോദ്കുമാർ സ്വാഗതം ആശംസിച്ചു. ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.ജയമോഹൻ,ഒളിമ്പിക് അസോസിയേഷൻ കോർഡിനേറ്റർ വിമൽപക്കി , വി.കെ.നസറുദ്ധീൻ എന്നിവർ പങ്കെടുത്തു.