ആലപ്പുഴ: കിടങ്ങാംപറമ്പ് വിവേകോദയം വായനശാല ആൻഡ് ഗ്രന്ഥശാലയിൽ ദെസ്തയോ വിസ്കിയുടെ ജന്മവാർഷിക അനുസ്മരണവും പുസ്തക പ്രദർശനവും നടത്തി. അനുസ്മരണ സമ്മേളനവും പുസ്തക പ്രദർശനവും സ്റ്റേറ്റ് ലൈബ്രറികൗൺസിൽ അംഗം കെ.കെ.സുലൈമാൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി ഡി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ജെയിംസ്, ആർ. ജയഗോപാൽ, ബിന്ദു മധു, എച്ച്. ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു. ആർ. രഞ്ജിത്ത് സ്വാഗതവും എൻ. സീമ നന്ദിയും പറഞ്ഞു.