 
ഹരിപ്പാട്: കരുവാറ്റ പഞ്ചായത്തിൽ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ വിത്ത് ഇടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പൊന്നമ്മ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ മഹേശ്വരി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.അനിത, വി.കെ.നാഥൻ, എസ്.സനിൽകുമാർ, എം.ആർ.രാജി, ഭാൻഷായ് മോഹൻ, സി.മുരളി എന്നിവർ സംസാരിച്ചു.