ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കിഡ്‌നി ഫൗണ്ടേഷൻ വഴി വൃക്കരോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിന് വിവര ശേഖരണം ആരംഭിച്ചു. പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലാണ് രോഗികളുടെ വിവരങ്ങൾ കൈമാറേണ്ടത്. രോഗ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ലാത്തവർ ആരോഗ്യകേന്ദ്രങ്ങളിലെത്തി രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ച് നൽകണമെന്ന് ഡി.എം.ഒ. (ആരോഗ്യം) അറിയിച്ചു.