ആലപ്പുഴ: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ തൊഴിൽ രഹിതരായ യുവതീയുവാക്കൾക്കായി പട്ടികജാതി, പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60,000 മുതൽ 50 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയിൽ 18നും 55നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്ക് വിധേയമായി ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട 18നും 55നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് കൂട്ടായി സ്വയം തൊഴിൽ ആരംഭിക്കുന്നതിന് അഞ്ച് പേരിൽ കുറയാത്ത ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് ജാമ്യ രഹിത വായ്പയും നൽകും. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0477 2262326.