ആലപ്പുഴ: പിണറായി വിജയനും സി.പി.എം നേതാക്കളും നടത്തിയ അഴിമതികൾ പുറത്തുവരുന്നതിൽ സമനില നഷ്ടപ്പെട്ട്
നിയമസഭാ ചർച്ചയിൽ അസഭൃവർഷം നടത്തുന്ന പി.പി. ചിത്തരഞ്ജനെ , മാനസിക വിഭ്രാന്തിക്ക് ചികിത്സിക്കേണ്ടിവരുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി പറഞ്ഞു. കവലചട്ടമ്പിയെപ്പോലെ പെരുമാറുന്ന എം.എൽ.എ ആലപ്പുഴക്കാർക്ക് അപമാനമാണ്. സി.പി.എം ഗ്രൂപ്പ് രാഷ്ട്രീയത്തിൽ മുഖൃമന്ത്രിയുടെ പ്രീതി സമ്പാദിക്കാൻ ചിത്തരഞ്ജൻ നടത്തുന്ന അഭൃാസങ്ങൾ യു.ഡി.എഫിന്റെ ചിലവിൽ വേണ്ട. തെരുവിൽ തടഞ്ഞു നിർത്തി തലയിൽ നെല്ലിക്കാത്തളം വയ്ക്കാൻ യൂത്ത് കോൺഗ്രസിനറിയാമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് പറഞ്ഞു.