
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ തെക്ക് 243-ാം നമ്പർ ശാഖയിൽ സ്കോളർഷിപ്പ് വിതരണവും അനുമോദനവും നടത്തി. എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഒന്നു മുതൽ 4 വരെയുളള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം അലവൻസും, 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും, എസ്. എസ്. എൽ .സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും, വിവിധ തലങ്ങളിൽ കഴിവു തെളിയിച്ചവരേയും ,സ്വർണ മെഡൽ ജേതാവ് മാളവ്യ മണിവർണനേയും സമ്മേളനത്തിൽ അനുമോദിച്ചു. ശാഖായോഗം പ്രസിഡന്റ് വി .എസ്. ചിദംബരൻ അദ്ധ്യക്ഷനായി. എസ്. എൻ .ഡി. പി യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, സി .പ്രേംജി, കെ. പി .പരിഷത്ത്, പി .ടി .സുമിത്രൻ എന്നിവർ പ്രതിഭകളെ അനുമോദിക്കുകയും, സ്കോളർഷിപ്പ്, പഠനോപകരണ വിതരണവും നടത്തി. രഞ്ജിത്ത് രാമചന്ദ്രൻ, സാജൻ എബ്രഹാം, ഡി. പി. ബാബു, കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.എൻ.ശശീന്ദ്ര ബാബു സ്വാഗതം പറഞ്ഞു.