ആലപ്പുഴ: ജ്യോതിഷ-താന്ത്രിക വേദിയുടെ നേതൃത്വത്തിൽ ജ്യോതിഷ പണ്ഡിതൻ സി.കെ.ചെല്ലപ്പൻ ജ്യോത്സ്യർ പത്താമത് അനുസ്മരണം രണ്ടിന് നടക്കും. വൈകിട്ട് 3ന് ചടയംമുറിഹാൾ നടക്കുന്ന അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്യും. നൈമിഷാരണ്യം പ്രസിഡന്റ് ഡോ.കെ.എസ്.വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം എ.കെ.രങ്കരാജൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജി.ഹരിശങ്കർ, ശിവൻകുട്ടി ജ്യോത്സ്യർ, വി.കമലാസനൻ തത്തംപള്ളി, എം.ടി. ശാന്തകുമാർ ജ്യോത്സ്യർ, ആര്യാട് ഗോപി, കെ.എം. മഹാൻ, സി.സി. ബിജു ജ്യോത്സ്യർ എന്നിവർ സംസാരിക്കും. ജ്യോതിഷ-താന്ത്രിക വേദി ചെയർമാൻ കെ. സാബു വാസുദേവ് ജ്യോത്സ്യർ സ്വാഗതവും വൈസ് ചെയർമാൻ ജയൻ ആനന്ദ് നന്ദിയും പറയും.