
അമ്പലപ്പുഴ : വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് റോഡരികിലേക്ക് ചരിഞ്ഞെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. അമ്പലപ്പുഴ ചിറക്കോട്ട് റോഡിൽ ഇന്ന് രാവിലെയായിരുന്ന് സംഭവം. പുന്നപ്ര ജ്യോതി നികേതൻ സ്കൂളിലെ ബസാണ് തലനാരിഴക്കു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുട്ടികളെയും കയറ്റി കഞ്ഞിപ്പാടം ഭാഗത്തേക്കു പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ അരികിലേക്ക് ചരിയുകയായിരുന്നു . റോഡരികിൽ നിരത്തിയ ഗ്രാവൽ ഉറപ്പിക്കാത്തതാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.