s

കുട്ടനാട് : ചുണ്ടൻവള്ളങ്ങളുടെ പ്രാഥമിക മത്സരത്തിൽ ഒന്നാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ വാരിയേഴ്സ് ബോട്ട് ക്ലബിന്റെ വീയപുരം പുത്തൻചുണ്ടനും രണ്ടാം ട്രാക്കിൽ കേരള പോലീസിന്റെ ചമ്പക്കുളവും മൂന്നാം ട്രാക്കിൽ യു.ബി.സി കൈനകരിയുടെ ജവഹർ തായങ്കരിയും തുഴയെറിയും. .രണ്ടാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ പായിപ്പാട് ബോട്ട് ക്ലബിന്റെ ആയാപറമ്പ് പാണ്ടിയും രണ്ടാം ട്രാക്കിൽചമ്പക്കുളം ബോട്ട് ക്ലബിന്റെ ചമ്പക്കുളവും മൂന്നാം ട്രാക്കിൽ നടുഭാഗം ബോട്ട്ക്ലബിന്റെ നടുഭാഗംചുണ്ടനും മാറ്റുരയ്ക്കും. . മൂന്നാംഹീറ്റ്സിൽ ഒന്നാംട്രാക്കിൽ മരിയാപുരം വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന ആനാരി പുത്തൻചുണ്ടനും രണ്ടാം ട്രാക്കിൽ കാരിച്ചാൽ ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടനും മൂന്നാം ട്രാക്കിൽ കരുമാടിക്കുട്ടൻ ബോട്ട് ക്ലബിന്റെ സെന്റ് ജോർജ്ജ് ചുണ്ടനും അണിനിരക്കും. നെടുമുടി പഞ്ചായത്ത് ഹാളിൽ നടന്ന ഹീറ്റ്സ്, ട്രാക്ക് നറുക്കെടുപ്പ് കുട്ടനാട് തഹസീൽദാർ എ.അൻവർ ഉദ്ഘാടനം ചെയ്തു. നെടുമുടി, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മന്മഥൻനായർ, ടി.ജി.ജലജകുമാരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം എസ്.ശ്രീകാന്ത്, ജോസ് കാവനാട്, എ.വി.മുരളി, എസ്. സുഭാഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.