 
മാന്നാർ: ഗ്രാമപഞ്ചായത്തിലെ കടകളിലും ഹോട്ടലുകളിലും പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച കടയുടമയുടെ പക്കൽ നിന്ന് പിഴ ഈടാക്കുകയും താക്കീത് നൽകുകയും ചെയ്തു.
പമ്പയാറിന്റെ തീരത്തെ വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ പമ്പയാറ്റിലേക്ക് തുറന്ന് വിടുന്നതും പരിശോധനയിൽ കണ്ടെത്തി. മാലിന്യം ആറ്റിലേക്ക് തുറന്നു വിടാൻ വേണ്ടി വീടുകളിൽ ഉപയോഗിച്ചിരുന്ന പൈപ്പുകൾ നീക്കം ചെയ്തു. മാന്നാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിജു കെ. പി, പഞ്ചായത്ത് ജീവനക്കാരൻ ജയചന്ദ്രൻ, ആലപ്പുഴ ഡി.ഡി.പി ഓഫീസ് ക്ലാർക്കുമാരായ മുഹമ്മദ് ഷരീഫ്, ആരിഫ് മുഹമ്മദ്, ജൂനിയർ സുപ്രണ്ട് ശാന്തകുമാർ എന്നിവരടങ്ങിയ ടീം ആണ് പരിശോധന നടത്തിയത്.