പൂച്ചാക്കൽ:എസ്.എൻ.ഡി.പി യോഗം 3327-ാം നമ്പർ തേവർവട്ടം ശ്രീനാരായണ ഗുരുദേവ പരമഹംസ ക്ഷേത്രത്തിൽ ഗുരുദേവ ലക്ഷാർച്ചനയും പ്രതിഷ്ഠാ വാർഷികവും നാളെ തുടങ്ങി ജൂലായ് 2 ന് സമാപിക്കും. നാളെ രാവിലെ 5 ന് നടതുറപ്പ് , 5.30 ന് മഹാഗണപതിഹവനം, 7 ന് എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം വി.എൻ . ബാബു ഭദ്രദീപം തെളിക്കും. തുടർന്ന് ലക്ഷാർച്ചന തുടങ്ങും. ക്ഷേത്രത്തിലേക്ക് ഗുരുദേവ വിഗ്രഹം സമർപ്പിച്ച വി.എസ്.രാമകൃഷ്ണനെ പ ചടങ്ങിൽ ആദരിക്കും. വൈകിട്ട് 7 ന് അർച്ചന സമർപ്പണം തുടർന്ന് കലശാഭിഷേകം, നിറമാല, ദീപക്കാഴ്ച രാത്രി 8.30 ന് കഥാപ്രസംഗം. ജൂലായ് 1 ന് രാവിലെ വൈദിക ചടങ്ങുകൾ 10 ന് കലശാഭിഷേകം വൈകിട്ട് 4 ന് താലപ്പൊയി യോടെ ഇളനീർ എഴുന്നള്ളിപ്പ് വൈകിട്ട് 7.30 ന് തിരുവാതിര, 8.30 ന് നൃത്തസന്ധ്യ. 2 ന് രാവിലെ വൈദിക ചടങ്ങുകൾ 10 ന് അനുമോദന സമ്മേളനം. വൈകിട്ട് 6 ന് നിറമാല, വിളക്ക്, 7 ന് വിശേഷാൽ ദീപാരാധന, രാത്രി 8 ന് സോപാനം, 10 ന് ഗാനമേള. വൈദിക ചടങ്ങുകൾക്ക് അഭിലാഷ് തന്ത്രി മുഖ്യ കാർമ്മികനാകും. പ്രസിഡന്റ് ബാബു മരോട്ടിക്കൽ , വൈസ് പ്രസിഡന്റ് പി.എം. സരസൻ, സെക്രട്ടറി ടി.എൻ.സിദ്ധാർത്ഥൻ തുടങ്ങിയവർ നേതൃത്വം നൽകും.