ambala

അമ്പലപ്പുഴ : കേരളത്തിൽ ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും ക്രമാതീതമായി വർദ്ധിയ്ക്കുകയാണെന്ന് മുൻ എ .ഡി. ജി .പി ഋഷിരാജ് സിംഗ് പറഞ്ഞു. ഇതിന്റെ വിപണന കേന്ദ്രങ്ങളിൽ ചിലത് തട്ടുകടകളും മുറുക്കാൻ കടകളും ആണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. അമ്പലപ്പുഴ ഫോക്കസും അസ്ട്രാ എൻട്രൻസ് അക്കാദമിയും സംയുക്തമായി എസ് .എസ് .എൽ .സി , പ്ലസ്ടു പരീക്ഷകളിൽ അമ്പലപ്പുഴയിലെ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്ക്കുളുകൾക്കും ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുമായി ഏർപെടുത്തിയ മെറിറ്റ് അവാർഡും, അനുമോദനവും, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള മയക്കുമരുന്നിനെതിരെ യുള്ള ബോധവത്ക്കരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഋഷിരാജ് സിംഗ് . ഫോക്കസ് ചെയർമാൻ സി .രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് - ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എം .വി. പ്രിയ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .കവിത, ഗവ.മോഡൽ ഹയർ സെക്കൻഡറി സ്ക്കൂൾ പി.ടി .എ പ്രസിഡന്റ് ആർ. ജയരാജ്, സ്ക്കൂൾ പ്രിൻസിപ്പൽ ഉദയകുമാർ , സ്ക്കൂൾ ഹെഡ്മിസ്ട്രസ് വി. ഫാൻസി , ഫോക്കസ് സെക്രട്ടറി വി. രംഗൻ , ഫോക്കസ് ചീഫ് കോ ഓർഡിനേറ്റർ എം .സോമൻ പിള്ള എന്നിവർ സംസാരിച്ചു.