ആലപ്പുഴ: നിയമസഭയിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ പ്രതിപക്ഷ ബെഞ്ചിനെ നോക്കി ഇറങ്ങി പോടാ പട്ടികളെ എന്ന് വിളിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. ആലപ്പുഴ ജനതയുടെ സാംസ്‌കാരിക യശസിനേറ്റ കളങ്കമാണ് എം.എൽ.എയുടെ പെരുമാറ്റമെന്നും മാന്യത ഉണ്ടെങ്കിൽ ചിത്തരഞ്ജൻ മാപ്പു പറയാൻ തയ്യാറാകണമെന്നും ഷുക്കൂർ ആവശ്യപ്പെട്ടു. നോർത്ത് ബ്ലോക്ക് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് സിറിയക് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു..അഡ്വ.ജി.മനോജ് കുമാർ, പി.തമ്പി, രമേശൻ , സോളമൻ പഴമ്പാശേരി, എം.കെ.നിസാർ, ബെന്നി ജോസഫ്, ടോമി ജോസഫ്, ഷാജി, പത്മകുമാർ, രാജേന്ദ്രൻ, ഗിരീശൻ.കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.