uit-college
മാന്നാർ യു ഐ ടി കോളേജിൽ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് അസിസ്റ്റൻറ് എക്സൈസ് ഓഫീസർ അരുൺ കുമാർ നേതൃത്വം നൽകുന്നു

മാന്നാർ: കേരള സർവകലാശാല പ്രാദേശിക പഠന കേന്ദ്രമായ മാന്നാർ യു .ഐ.ടി കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിന പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.വി.പ്രകാശ് അദ്ധ്യക്ഷനായി. പ്രോഗ്രാം ഓഫീസർ വിജി .എസ്.കുമാർ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി അസിസ്റ്റൻറ് എക്സൈസ് ഓഫീസർ അരുൺ കുമാർ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു. എൻ.എസ്.എസ് വോളണ്ടിയർ അശ്വതി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ് വോളണ്ടിയർ പാർവതി നന്ദിയും പറഞ്ഞു.