photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം വയലാർ വടക്ക് 468-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും പഠനോപകരണ വിതരണവും നിയുക്ത ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.കെ.പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പിൽ ഗുഡ് സർവീസ് എൻട്രി നേടിയ ജെ.പി.എച്ച്.എൻ എം.കെ.ഷാഹിനയെ ചടങ്ങിൽ ആദരിച്ചു. മികച്ച വിജയം നേടിയവർക്കുള്ള സ്കോളർഷിപ്പും ചടങ്ങിൽ വിതരണം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം രാജേഷ് കാട്ടുവെളി, സുമ പൊന്നപ്പൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി പി.ഓമനക്കുട്ടൻ സ്വാഗതവും വൈസ് പ്രസിഡന്റ് അർദ്ധശതോത്ഭവൻ നന്ദിയും പറഞ്ഞു.