
ചേർത്തല: കേരള സ്റ്റേറ്റ് എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി സ്‌കൂൾ അനദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച തെറ്റായ നടപടിക്കെതിരെ ചേർത്തല ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമവും ധർണയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് യേശുദാസ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി രജിത് കുമാർ,ജോയിന്റ് സെക്രട്ടറി ഷിബു,വൈസ് പ്രസിഡന്റ് ബിനു, ട്രഷറർ സൈദ് എന്നിവർ സംസാരിച്ചു.