മാവേലിക്കര: ചെട്ടികുളങ്ങര കൃഷിഭവന്റെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ 30ന് രാവിലെ 9.30ന് കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം കൃഷിഭവനിൽ നടത്തും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഇന്ദിര ദാസ് ഉദ്ഘാടനം നിർവഹിക്കും. കർഷകർക്ക് ആവശ്യമുള്ള തെങ്ങിൻതൈകൾ, വാഴ വിത്ത്, പച്ചക്കറി തൈകൾ, വിത്തുകൾ തുടങ്ങിയ നടീൽ വസ്തുക്കൾ വാങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കും. കർഷകർ ഈ വർഷത്തെ കരം അടച്ച രസീത്, ആധാർ കാർഡ്, റേഷൻ കാർഡ്‌ എന്നിവയുമായി പങ്കെടുക്കണം.