 
ചാരുംമൂട് : ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചാരുംമൂട് താമരക്കുളം വിവി ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ ക്ലാസും സൈക്കിൾ റാലിയും നടത്തി. എക്സൈസ് ഓഫീസർ സുനിൽ ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു സ്കൂൾ ഹെഡ് മാസ്റ്റർ എ.എൻ.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സഫീനാ ബീവി, സീനിയർ അദ്ധ്യാപകനായ ടി.ഉണ്ണികൃഷ്ണൻ, പി.മിനി, എസ്.പി.സി സി.പി.ഒ അനിൽകുമാർ,അനീസ് മാലിക് എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി സി.എസ് ഹരികൃഷ്ണൻ നന്ദി പറഞ്ഞു.തുടർന്ന് ചാരുംമൂട് ജംഗ്ഷൻ വരെ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.