മാവേലിക്കര: എൻ.ജി.ഒ യൂണിയൻ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എ.ബഷീർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആർ.രാജേഷ് അധ്യക്ഷനായി. ഏരിയ പ്രസിഡന്റ്, ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, സംസ്ഥാന കൗൺസിൽ അംഗം, ഗവ.സർവന്റ്സ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വി. രാജുവിനും, ഏരിയാ കമ്മിറ്റി അംഗമായ കെ.ചന്ദ്രനും യാത്രയയപ്പ് നൽകി. യോഗത്തിൽ കെ.എസ്.റ്റി.എ സംസ്ഥാന കമ്മിറ്റി അംഗം സി.ജ്യോതികുമാർ, കെ.ജി.ഒ.എ ഏരിയ സെക്രട്ടറി കെ.സീന, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി.സന്തോഷ്, പ്രസിഡന്റ് പി.സി.ശ്രീകുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.സജിത്ത്, ജില്ലാ ട്രഷറർ സി.സിലീഷ് ഭാരവാഹികളായ പി.പി.അനിൽ കുമാർ, റ്റി.കെ.മധുപാൽ, അനീസ്, റഷീദ കുഞ്ഞ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി വൈ.ഇർഷാദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്.മനോജ് നന്ദിയും പറഞ്ഞു.