s

മാവേലിക്കര: പമ്പ ഇറിഗേഷന്റെ അധീനതയിലുള്ള ഓടയും കലുങ്കും നശിപ്പിച്ചതായി പരാതി. തെക്കേക്കര ഉമ്പർനാട് കല്ലുംകട ദേവീക്ഷേത്രത്തിന് മുൻഭാഗത്തായുള്ള പമ്പ ഇറിഗേഷൻ കനാലിനു താഴെയായി സ്ഥാപിച്ചിരുന്ന ഓടയും കലുങ്കും ഒരാഴ്ച്ച മുൻപ് നശിപ്പിച്ചുവെന്നും ഇറിഗേഷൻ പുറമ്പോക്കിൽ നിന്നിരുന്ന മരം മുറിച്ചു കടത്തിയെന്നുമാണ് പരാതി. സംഭവത്തിൽ ഇറിഗേഷൻ വകുപ്പിന് സമീപവാസികളും പരാതി നൽകിയിട്ടുണ്ട്.