അരൂർ:റോഡരികിൽ വച്ചിരുന്ന സ്കൂട്ടർ മോഷണം പോയതായി പരാതി. എഴുപുന്ന കൊച്ചു തറ ബൈജുവിന്റെ സ്കൂട്ടറാണ് ഇന്നലെ രാവിലെ 11 ന് കാണാതായത്. എരമല്ലൂർ സെൻറ് ജൂഡ് പള്ളിയ്ക്ക് സമീപം എരമല്ലൂർ എൻ.എച്ച്- കുടപുറം റോഡിൽ ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. വാഹനയുടമ സാധനങ്ങൾ വാങ്ങാൻ കടയിൽ കയറിയ സമയത്താണ് മോഷണം നടന്നത്. തൊട്ടടുത്ത കടയിലെ സി.സി.ടി വി കാമറയിൽ മോഷണ ദൃശ്യം പതിഞ്ഞിട്ടുണ്ട്. അരുർ പൊലീസ് അന്വേഷണം ആരംഭിച്ചു