
കായംകുളം : കായംകുളം ജനമൈത്രി പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ, കായംകുളം ടൗൺ നോർത്ത് റെസിഡന്റ്സ് അസോസിയേഷൻ,കൊറ്റുകുളങ്ങര ഗാന്ധിനഗർ റെസിഡന്റ്സ് അസോസിയേഷൻ എന്നിവയുയി ചേർന്ന് റെസിഡന്റ്സ് ഏരിയകളിൽ രാത്രി കാല പട്രോളിംഗ് നടത്തി. സാമൂഹിക വിരുദ്ധ ശല്യമുള്ള പ്രദേശങ്ങളിലും, വയോജനങ്ങൾ ഒറ്റക്ക് താമസിക്കുന്ന വീടുകളിലും അടുത്ത മാസത്തോടെ സുരക്ഷ ക്യാമറ സ്ഥാപിക്കാനും തീരുമാനമായി .ജനമൈത്രി ബീറ്റ് ഓഫീസർമാരായ സനോജ്, സുന്ദരേഷ്, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ അബ്ദുൾ ലത്തീഫ്, കൊച്ചുമോൻ എന്നിവർ പട്രോളിംഗിൽ പങ്കെടുത്തു.