ആലപ്പുഴ: നിയമസഭയിൽ പ്രതിപക്ഷത്തെ ആക്ഷേപിച്ചുവെന്ന് പറഞ്ഞ് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ പ്രതിഷേധ പരിപാടി രാഷ്ട്രീയപ്രേരിതമാണെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. വിഷയ ദാരിദ്ര്യം മൂലമാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ച് വാർത്ത നൽകിയത്. നിയമസഭാ അംഗങ്ങളോ സഭാ നടപടി റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമ പ്രതിനിധികളോ പറയാത്ത കാര്യമാണ് ഷുക്കൂർ ആരോപിച്ചത്. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച കോൺഗ്രസാണ് സമൂഹത്തോട് മാപ്പ് പറയേണ്ടതെന്നും ചിത്തരഞ്ജൻ പറഞ്ഞു.