ആലപ്പുഴ: മണ്ണഞ്ചേരി ജനമൈത്രി പൊലീസിന്റെ അഭിമുഖ്യത്തിൽ മേഖലാതല ജനമൈത്രി ജാഗ്രതാ സമിതി രൂപീകരിച്ചു. വടക്കനാര്യാട് സരിഗ വായനാശാല ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്തംഗം പി.ജി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.എസ്. സന്തോഷ്, ദീപ്തി അജയകുമാർ, ബിന്ദുസതീശൻ എന്നിവർ സംസാരിച്ചു. മണ്ണഞ്ചേരി എസ്.ഐ കെ.ആർ. ബിജു പദ്ധതി വിശദീകരണം നടത്തി. വായനാശാല സെക്രട്ടറി ആർ. അഭിലാഷ് സ്വാഗതവും സിവിൽ പൊലീസ് ഓഫീസർ സുധീഷ് നന്ദിയും പറഞ്ഞു .