ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് രോഗികളുടെയും, കൂട്ടിരിപ്പുകാരുടെയും ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആശുപത്രി ഡവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ വണ്ടാനം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.പി ഗുരു ലാൽ അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ് ഡി.ലക്ഷ്മണൻ, സെക്രട്ടറി ഷാജി മോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി .കെ.കബീർ, എസ്.ഉമയമ്മ, ജില്ലാ കമ്മിറ്റിയംഗം ഷിനോദ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.