കായംകുളം: കായംകുളം ടെർമിനൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് നഗരസഭ റെയിൽവേയിൽ നിന്ന് പാട്ടത്തിനെടുത്ത പൊതുവഴിയിലേക്ക് ഭൂമാഫിയയ്ക്ക് വഴിയുണ്ടാക്കുവാൻ ഒത്താശ ചെയ്ത , കായംകുളം നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന അടിയന്തിര കൗൺസിൽ യോഗം ബി.ജെ.പി കൗൺസിലർമാർ ബഹിഷ്ക്കരിച്ചു.

നേരത്തെ സി.പി.എം നഗരഭരണ നേതൃത്വം റിയൽ എസ്റ്റേറ്റ് മാഫിയയിൽ നിന്ന് കോഴ വാങ്ങി സ്വകാര്യ ഭൂമിയിൽ നിന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് വസ്തുവിലൂടെ നടവഴി അനുവദിച്ചിരുന്നതായും ഭൂമാഫിയക്ക് പിന്നിട് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിയ്ക്കുന്നതിന് സഹായകരമായ വിധത്തിൽ തീരുമാനം വ്യാജമായി എഴുതിച്ചേർത്തതായും ബി.ജെ.പി ആരോപിച്ചു. നഗരസഭയുടെ നിലപാടിനെതിരെ ബി.ജെ.പി പാർലി പാർട്ടിയുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ഡി. അശ്വിനീദേവ് ,ലേഖാ മുരളീധരൻ ,രാജശ്രീ കമ്മത്ത് എന്നിവർ പറഞ്ഞു.