ആലപ്പുഴ : പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണവുമായി ബന്ധപെട്ടു ചണ്ഡാലഭിക്ഷുകി നൂറാം വാർഷിക അനുസ്മരണം നടന്നു. ചേർത്തല എസ്.എൻ.കോളേജ് മലയാള വിഭാഗം മുൻ മേധാവി പ്രൊഫ. എം വി. കൃഷ്ണമൂർത്തി അനുസ്മരണപ്രഭാഷണം നടത്തി. പ്രൊഫ. അമൃത സംസാരിച്ചു. ആശാൻ സ്മാരക ട്രസ്റ്റ്‌ സെക്രട്ടറി ടി. തിലകരാജ് ഉദ്ഘാടനം ചെയ്തു. പി.ആർ.പുരുഷോത്തമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.രാധാകൃഷ്ണൻ സ്വാഗതവും ആർ.എസ്.വിജയൻ പിള്ള നന്ദി പറഞ്ഞു.