ആലപ്പുഴ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട് നഗരത്തിലെ വ്യാപാര സംഘടനാ പ്രതിനിധികളുടെ യോഗം നഗരസഭയിൽ വിളിച്ച് ചേർത്തു.

ഉത്തരവ് നാളെ മുതൽ നടപ്പാക്കേണ്ടതിനാൽ ആദ്യഘട്ടം എന്ന നിലയിൽ നഗരത്തിലെ വ്യാപാരികൾക്ക് ഒഴിവാക്കപ്പെടേണ്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ലിസ്റ്റ് നൽകുവാനും, പൊതുജനങ്ങളിൽ ബോധവൽക്കരണവും മൈക്ക് അനൗൺസ്‌മെൻറ് ഉൾപ്പെടയുള്ള പ്രചരണങ്ങൾ നടത്തുവാനും തീരുമാനിച്ചു. ബോധവത്ക്കരണത്തിനും,അറിയിപ്പുകൾക്കും ശേഷം പരിശോധനകൾ കർശനമാക്കി പിഴയും, ലൈസൻസ് റദ്ദാക്കലും അടക്കമുള്ള നടപടികളിലേക്ക് നീങ്ങും. പൊതുജനങ്ങളെ ബദൽ മാർഗ്ഗങ്ങൾ ശീലിപ്പിക്കുവാനും തീരുമാനമായി.

നഗരസഭ ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബീനരമേശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ എം.ആർ പ്രേം, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഹർഷിദ്, ആർ.അനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികളായി പി.വി അശോകൻ, എ.അനീസ്, മീറ്റ് മർച്ചൻറ് പ്രതിനിധി കെ.അഷ്‌റഫ്, വ്യാപാരി വ്യവസായി സമിതി പ്രതിനിധി കെ.എക്‌സ്.ജോപ്പൻ, വഴിയോരകച്ചവട യൂണിയൻ സി.ഐ.ടി.യു, എ.ഐ.ടി.യുസി ഭാരവാഹികളായ പി.കെ.ഫൈസൽ, പി.യു അബ്ദുൾകലാം, കേരള ഹോട്ടൽ ആന്റ് റെസ്റ്റോറൻറ് ഭാരവാഹികളായ എം.കെ നാരായണപണിക്കർ, മുഹമ്മദ് കോയ, രാജേഷ്, മനാഫ്, എസ്.അരവിന്ദ്, അൻസർ, ആർ.അരുൺ ചന്ദ്രൻ, സുധീഷ്, താജുദ്ദീൻ, പി റഫീഖ്, കേരള ഫുട്ട് വെയർ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ടിപ് ടോപ് ഇക്ബാൽ, വ്യാപാരി വ്യവസായി പി.ടി.യു.സി പ്രതിനിധി എം.എ ഷാനവാസ് എന്നിവർ പങ്കെടുത്തു.