കായംകുളം: ജൂലായ് ഒന്നുമുതൽ കായംകുളം നഗരസഭ പരിധിയിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, സൂക്ഷിക്കർ, വിതരണം, ഉപയോഗം എന്നിവ നിരോധിച്ചതായി ചെയർപേഴ്സൺ പി.ശശികല അറിയിച്ചു. ആദ്യതവണ നിയമം ലംഘിക്കുന്നവര്‍ക്ക് 10000 രൂപാ മുതലുള്ള പിഴയാണ് ചുമത്തുന്നത്. വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള എല്ലാ ചെറുകിട കച്ചവടക്കാരും നിയമം പാലിയ്ക്കണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.