h

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ അംഗം അഡ്വ.റിയാസിന്റെ നേതൃത്വത്തിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മണ്ണഞ്ചേരി ഗവ.ഹൈസ്‌കൂൾ, ലൂഥറൻസ് ഹയർ സെക്കൻഡറി സ്‌കൂൾ, മേരി ഇമാക്കുലേറ്റ് സ്‌കൂൾ, കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.

മണ്ണഞ്ചേരി സ്‌കൂളിൽ ചേർന്ന യോഗം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത്കുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, എം.എസ്.സന്തോഷ്, പി.ടി.എ പ്രസിഡന്റ് സി.എച്ച്.റഷീദ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സുജാത നന്ദി പറഞ്ഞു.