gh

ആലപ്പുഴ: നഗരസഭ തിരുമല കൊമ്പൻകുഴി പാടശേഖരത്തിലെ രണ്ടാം കൃഷിക്ക് തുടക്കമായി . വിത്ത് വിത ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ നിർവഹിച്ചു. നഗരത്തിലെ 12 പാടശേഖരങ്ങളിൽ 723.6 ഹെക്ടറിലാണ് ഇത്തവണ കൃഷി ചെയ്യുന്നത് . വിത്ത് നഗരസഭ സൗജന്യമായി നൽകും. വളത്തിന് സബ്സിഡിയുമുണ്ട്. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബിന്ദു തോമസ്, വാർഡ് കൗൺസിലർ ശ്വേത എസ്. കുമാർ, കാർഷിക വികസന സമിതിയംഗങ്ങളായ അജയ് സുധീന്ദ്രൻ, എ.ആബിദ്, പാടശേഖര സമിതി ഭാരവാഹികളായ മനോജ്, ഫിലിപ്പ് ചാണ്ടി തുടങ്ങിയവർ പങ്കെടുത്തു .