
ആലപ്പുഴ : മദർ തെരേസ ഫൗണ്ടേഷൻ വ്യത്യസ്ത മേഖലകളിൽ നൽകിവരുന്ന പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് വിതരണം ചെയ്തു. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി, ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത്, ഡോ. മണക്കാല ഗോപാലകൃഷ്ണൻ , ഭീമ ജുവലറിയുടമ ഡോ.ബി.ഗോവിന്ദ് തുടങ്ങിയവർ അവാർഡുകൾ ഏറ്റുവാങ്ങി. പരസ്പര വിദ്വേഷമില്ലാതാക്കി സ്നേഹസന്ദേശം വിളംബരം ചെയ്യുന്ന ഉള്ളൂരിന്റെ പ്രേമസംഗീതം നൂറിലധികംവേദികളിൽ ശാസ്ത്രീയ സംഗീതരൂപത്തിൽ ചിട്ടപ്പെടുത്തി പാടി പ്രചരിപ്പിക്കുകയും , സംഗീത സംവിധാന രംഗത്തെ പ്രാഗത്ഭ്യവും പരിണിച്ചാണ് ഡോ. മണക്കാല ഗോപാല ഗോപാലകൃഷ്ണന് അവാർഡ് നൽകിയത്. ചലച്ചിത്ര നൃത്തസംവിധായകൻ ഡാൻസർ തമ്പിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ അവാർഡ്ദാനസമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി എം.വിജയകുമാർ , മുൻ. എം. എൽ .എ ഒ.രാജഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .