ആലപ്പുഴ: പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിയമസഭയിൽ അസഭ്യ പ്രയോഗം നടത്തിയതിൽ പ്രതിഷേധിച്ച് ആലപ്പുഴ നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സിറിയക്ക് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. അഡ്വ.ഗോപകുമാർ, നുഹുമാൻ കുട്ടി മൂരിക്കുളം, ടോമി പൂണിയിൽ, ബെന്നി ജോസഫ്, എസ്.ഗിരീഷൻ, രാജേന്ദ്രൻ, ബി.റഫീഖ്, സോളമൻ പഴംപാശേരി, ഒ.കുഞ്ഞിമോൻ സ്‌കന്ദൻ തുടങ്ങിയവർ സംസാരിച്ചു.