eliyamm
ഏലിയാമ്മ തോമസ്

കാവാലം: കുട്ടനാടിന്റെ മുത്തശ്ശി എന്നറിയപ്പെട്ടിരുന്ന കാവാലം വടക്ക് കേളമംഗലം (കടൂത്തറ) വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (115) നിര്യാതയായി. കാവാലം ഇരുപതിൽ വീട്ടിൽ ചെറിയാനാശാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായ ഏലിയാമ്മയുടെ ജനനം കൊല്ലവർഷം 1083ലായിരുന്നു. സഹോദരങ്ങൾ ആരും ജീവിച്ചിരിപ്പില്ല. സംസ്‌കാരം പിന്നീട് . മക്കൾ: പരേതനായ അപ്പച്ചൻകുട്ടി, പരേതനായ കറിയാച്ചൻ, വറീച്ചൻ, ജോസുകുട്ടി, അന്തോനിച്ചൻ, ഫിലിപ്പച്ചൻ, ഫിലോമ്മ. മരുമക്കൾ: പരേതയായ മേരിക്കുട്ടി , മേരിക്കുട്ടി, മേരിക്കുട്ടി,അച്ചാമ്മ, മോളിക്കുട്ടി, സുജ, പരേതനായ സണ്ണിച്ചൻ.