മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 386ാം നമ്പർ മാവേലിക്കര ടൗൺ ശാഖയുടെ പൊതയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോകരണവിതരണവും ചികിത്സാ ധനസഹായ വിതരണവും 3ന് രാവിലെ 9ന് നടക്കും. മാവേലിക്കര ടി.കെ.മാധവൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.ജി.രവീന്ദ്രൻ അദ്ധ്യക്ഷനാവും. ഗോപൻ ആഞ്ഞലിപ്ര, രാജൻ ഡ്രീംസ്, ബ്രഹ്മദാസ്, മണി എന്നിവർ പങ്കെടുക്കും.