
ചാരുംമൂട് : പാലമേൽ ഗ്രാമ പഞ്ചായത്ത് എരുമക്കുഴി വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എൽ.സജികുമാർ ഇന്നലെ നാമനിർദേശപത്രിക നൽകി.
വരണാധികാരിയായ പാലമേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദീപ്തിനായർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. നൂറനാട് പള്ളിമുക്കിൽ നിന്നും പ്രവർത്തകരോടൊപ്പം പ്രകടനമായാണ് സ്ഥാനാർത്ഥി പഞ്ചായത്തിൽ എത്തിയത്.
എരുമക്കുഴി വാർഡ് മെമ്പറും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.ബിജു മരണമടഞ്ഞതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എൽ.ഡി.എഫ് നേതാക്കന്മാരായ ബി.വിശ്വൻ, വി.വിനോദ്, എ.നൗഷാദ്,എസ് .സജി,ആർ.ഗോപാലകൃഷ്ണൻ, ആർ. രഘുനാഥൻ,എം. മുഹമ്മദാലി, കെ.അജയഘോഷ്, ബാലനുണ്ണിത്താൻ, സദാശിവൻ,പ്രഭ. വി.മറ്റപ്പള്ളി, ചന്ദ്രശേഖരൻപിള്ള എന്നിവർ പങ്കെടുത്തു. പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അടക്കമുള്ള ജനപ്രതിനിധികളും പങ്കെടുത്തു.