മാവേലിക്കര: താലൂക്ക് ലൈബ്രറി കൗൺസിൽ തഴക്കര നേതൃസമിതിയുടെ നേതൃത്വത്തിൽ ഗുരു നിത്യചൈതന്യയതി ലൈബ്രറിയിൽ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി ഖണ്ഡകാവ്യത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചു. ഗ്രന്ഥശാല ജില്ലാ സമിതി അംഗം കെ.കുഞ്ഞുകുഞ്ഞ് അദ്ധ്യക്ഷനായി. നേതൃസമിതി കൺവീനർ വാസന്തി പ്രദീപ് വിഷയാവതരണം നടത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട്, പ്രസാദ് ദ്വരസ്വാമിയുടെ ചണ്ഡാലഭിക്ഷുകി ചിത്രാഖ്യാന കൃതിയുടെ പ്രകാശനം ലൈബ്രറി സെക്രട്ടറി ജോർജ് തഴക്കരയ്ക്ക് നൽകി നിർവ്വഹിച്ചു. എ.ആർ.സ്മാരക സമിതി സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ ശതാബ്ദി പ്രഭാഷണം നടത്തി. തഴക്കര ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ പരമേശ്വരൻ നമ്പൂതിരി.എൻ, ആക്കനാട്ടുകര ശബരി ഗ്രന്ഥശാല സെക്രട്ടറി ഹരികൃഷ്ണൻ.എം, വെട്ടിയാർ പ്രേംനാഥ് സ്മാരക ഗ്രന്ഥശാല ലൈബ്രേറിയൻ കെ.കെ.ഗംഗാധരൻ, പള്ളിമുക്ക് ശ്രീബുദ്ധ ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി എം.ഡി.സുഭാഷ്, അറനൂറ്റിമംഗലം ഭാഷാപോഷിണി വനിത വേദി സെക്രട്ടറി ജിഷ .എസ്, ഗുരുനിത്യചൈതന്യയതി ലൈബ്രേറിയൻ മിനി ജോർജ്, ചിത്രകാരൻ പ്രസാദ് ദ്വരസ്വാമി എന്നിവർ സംസാരിച്ചു. സമ്മേളനത്തെ തുടർന്ന് ഭാഷാപോഷിണി ഗ്രന്ഥശാല പ്രസിഡന്റ് ചന്ദ്രിക കുമാരിയുടെ നേതൃത്വത്തിൽ ചണ്ഡാലഭിക്ഷുകി കാവ്യാർച്ചന നടന്നു.