തുറവൂർ : കളരിക്കൽ മഹാദേവീ ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മുന്നോടിയായുള്ള വിശേഷാൽ പൊതുയോഗം കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം പ്രസിഡന്റ് ടി.ബി.സിംസൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ.കരുണാകരൻ, സെക്രട്ടറി രമണൻ, ഖജാൻജി പി.സോമൻ , ക്ഷേത്രം മേൽ ശാന്തി കെ.ഗോപി, എസ്. എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് കെ എസ് . സതീശൻ, സെക്രട്ടറി പ്രകാശൻ എന്നിവർ സംസാരിച്ചു.