tur

തുറവൂർ : വളമംഗലം തെക്ക് വടേക്കുറ്റ് ഭഗവതി (മാളികപ്പുറത്തമ്മ ) ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയോടനുബന്ധിച്ചു നടക്കുന്ന സഹസ്രകലശപൂജ ഇന്ന് രാവിലെ 11.40 നും 12.30 നും മദ്ധ്യേ നടക്കും. ക്ഷേത്രംതന്ത്രി തുറവൂർ പൊന്നപ്പൻ തന്ത്രിയുടെയും കായംകുളം വിഷ്ണുശർമ്മ തന്ത്രിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ .പുനർ നിർമ്മിച്ച സുബ്രഹ്മണ്യക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയും പുതിയതായി നിർമ്മിച്ച ദുർഗാ ക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠയും ഇതോടൊപ്പം നടക്കും. തുടർന്ന് സഹസ്ര കലശാഭിഷേകവുമുണ്ടാകും. മാളികപ്പുറത്തമ്മ ക്ഷേത്ര സങ്കല്പത്തിലുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ വളമംഗലം വടേക്കുറ്റ് ഭഗവതി ക്ഷേത്രം. ഒൻപത് ദിനരാത്രങ്ങൾ നീണ്ട ക്ഷേത്രത്തിലെ അഷ്ട ബന്ധ നവീകരണ സഹസ്രകലശ കർമ്മങ്ങൾക്ക് ഇന്ന് പരിസമാപ്തിയാകും. ചടങ്ങുകൾക്ക് പുനഃപ്രതിഷ്ഠാ സംഘാടക സമിതി ചെയർമാൻ എം.സി.സാബു ,പ്രസിഡന്റ് കെ.വി.സുരേഷ് ബാബു,സെക്രട്ടറി സി.ജി.സന്തോഷ് കുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ആർ.രാജേന്ദ്രൻ പറൂപറമ്പിൽ, എം.ആർ.സാബു,വനിതാ സമിതി പ്രസിഡന്റ് സബിതാ പ്രദീഷ്, സെക്രട്ടറി ലൈജ പ്രസീദൻ തുടങ്ങിയവർ നേതൃത്വം നൽകും .