ആലപ്പുഴ: സി.പി.ഐ ജില്ലാ സമ്മേളന ലോഗോ നാളെ രാവിലെ 11ന് ആലപ്പുഴ സുഗതൻ സ്മാരകത്തിൽ മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്യും. ആഗസ്റ്റ് 21 മുതൽ 24 വരെ ഹരിപ്പാടാണ് ജില്ലാ സമ്മേളനം. ക്ഷണിക്കപ്പെട്ട ലോഗോകളിൽ നിന്നും ആർ.ജയകുമാർ ആലപ്പുഴ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്.