ഹരിപ്പാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് കരുവാറ്റ ഗ്രാമപഞ്ചായത്ത് നൽകുന്ന മെരിറ്റ് അവാർഡ് 'വിജയവൈഖരി' യിലേക്ക് അപേക്ഷ ക്ഷണിച്ചു . മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കരുവാറ്റ ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ കുടുംബങ്ങളിലെ കുട്ടികളാണ് അപേക്ഷിക്കേണ്ടത്. മാർക്ക് ലിസ്റ്റിന്റെ കോപ്പിയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതമുള്ള അപേക്ഷകൾ ജൂലായ് 5ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് പ്രസിഡന്റ് എസ്.സുരേഷ് അറിയിച്ചു.