ചേർത്തല: എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വയലാർ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കും,എസ്.എസ്.എൽ.സി പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നൂറു ശതമാനം വിദ്യാർത്ഥികളേയും വിജയിപ്പിച്ചു നേട്ടം കൈവരിച്ച വയലാർ രാമവർമ്മ ഹയർസെക്കൻഡറി സ്‌കൂളിനും,കാവിൽ സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിനും വയലാർ മഹാത്മാ സൗഹൃദ വേദി മെരിറ്റ് അവാർഡ് നൽകി ആദരിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ ജൂലായ് 5ന് മുമ്പായി 9142053839,9947571902 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി എൻ. രാമചന്ദ്രൻ നായരും സെക്രട്ടറി വനോദ് കോയിക്കലും അറിയിച്ചു.