
ആലപ്പുഴ: ജമ്മു കാശ്മീരിലെ ശ്രീനഗറിൽ വെച്ച് നടന്ന 23-ാംമത് സബ്ജൂനിയർ ആൻഡ് 5-ാംമത് ചലഞ്ചർ നാഷണൽ റോവിംഗ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് സ്വീകരണം നൽകി. കേരള റോവിംഗ് ടീം നാല് സ്വർണ മെഡലുകളും, 1 വെങ്കല മെഡലും കരസ്ഥമാക്കി ടീം ചാമ്പ്യൻ ഷിപ്പ് നേടി. സബ് ജൂനിയർ വിഭാഗത്തിൽ അഥിതി സാബു, അമൽ റോസ്, അലീന ഷിബു, തൃഷ്ണ അനിൽകുമാർ എന്നിവരുടെ ടീം കോക്സ് ലസ് ഫോർ ഇനത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി. ചലഞ്ചർ പെൺകുട്ടികളുടെ വിഭാഗത്തിൽ അനഘ ബാലൻ, അലിൻമരിയ ജേക്കബ്, ആദിത്യ.എ, ആര്യ ഡി. നായർ എന്നിവരും ചലഞ്ചർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗോകുൽകൃഷ്ണ.ജി, അർജ്ജുൻദാസ്, മുസാമിൽ നൗഷാദ്, അക്ഷയ് സരേഷ് എന്നിവരും സ്വർണമെഡലുകൾ കരസ്ഥമാക്കി. പെൺകുട്ടികളുടെ ചലഞ്ചർ കോക്സ് ലസ് പെയർ വിഭാഗത്തിൽ ദേവപ്രിയ ഡി, അരുന്ധതി വി.ജെ എന്നിവർ സ്വർണമെഡലും ആൺകുട്ടികളുടെ വിഭാഗത്തിൽ സച്ചു സുരേഷ്, ആദിനാഥ്.ടി.ജെ എന്നിവർ വെങ്കലമെഡലും കരസ്ഥമാക്കി. ടീമിന്റെ പരിശീലകരായ ബിനു കുര്യൻ,നിത്യാ.വി,മാലിനീ ബറോയി, ടീം മാനേജർ
എം. ജേക്കബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്വീകരണച്ചടങ്ങിൽ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ .ജോസഫ് (അർജുന),ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി ജി വിഷ്ണു, സംസ്ഥാന റോവിംഗ് അസോസിയേഷൻ സെക്രട്ടറി ഏ ശ്രീകുമാരക്കുറുപ്പ്, ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ് കുമാർ , കേരള സ്‌പോർട്സ് കൗൺസിൽ മെമ്പർ കെ.കെ.പ്രതാപൻ, അഡ്വ.കുര്യൻ ജയിംസ് ,ടി. ജയമോഹൻ എന്നിവർ പങ്കെടുത്തു.