 
കായംകുളം: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. തെക്കേമങ്കുഴി പറമ്പിൽ പടീറ്റതിൽ ബാബുവിന്റെ മകൻ സാരംഗ് കൃഷ്ണ (19) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ കറ്റാനം സ്വദേശി അനന്തുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും നിസാര പരിക്കേറ്റ അക്ഷയിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മേനാത്തേരി കുറ്റിക്കാട്ട് ജംഗ്ഷനിലായിരുന്നു അപകടം. സാരംഗ് കൃഷ്ണയുടെ സംസ്കാരം ഇന്ന് രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും.മാതാവ് : സംഗീത, സഹോദരൻ: സൗരവ് കൃഷ്ണ.