uhh

ഹരിപ്പാട്: മനുഷ്യ ജീവിതത്തെയും ആരോഗ്യത്തെയും നശിപ്പിക്കുന്ന ലഹരിയടക്കമുള്ള എല്ലാ തിന്മകളോടും മുഖം തിരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ഫറാഷ് ഐ. പി. എസ് പറഞ്ഞു. മണ്ണാറശാല യു. പിസ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ലഹരിയിലല്ല ജീവിതം,ജീവിതമാണ് ലഹരി' ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിപ്പാട് നഗരസഭ കൗൺസിലർ എസ്.നാഗദാസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് ബി.ആർ സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രഥമാദ്ധ്യാപകൻ എൻ.ജയദേവൻ, പി.ടി.എ വൈസ് പ്രസിഡന്റ് ആർ.ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനം നിർവഹിച്ച വേദിയിൽ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനോദ്‌ഘാടനവും നടന്നു. പ്രഥമാദ്ധ്യാപിക കെ.എസ് ബിന്ദു സ്വാഗതവും സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ സി.കെ.ശ്രീജ നന്ദിയും പറഞ്ഞു.