അമ്പലപ്പുഴ : ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷനും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്ന് നൽകുന്ന മികച്ച പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരത്തിന് ശ്വാസകോശ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഒഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ അർഹരായി. കൊവിഡ് ലോക് ഡൗൺ കാലത്ത് രാജ്യത്ത് ആദ്യമായി ടെലിമെഡിസിൻ സംവിധാനം തുടങ്ങിയത് സംഘടനയുടെ നേതൃത്വത്തിലാണ് . ഇതോടൊപ്പം നിരവധി ബോധവത്കരണ പരിപാടികൾ,മെഡിക്കൽ ക്യാമ്പുകൾ , വിദേശ മലയാളികൾക്ക് വേണ്ടിയുള്ള വെബിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് സംഘടനയെ അവാർഡിനർഹരാക്കിയത് . ഇന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹാളിൽ വച്ച് നടക്കുന്ന ഡോക്ടേഴ്സ് ദിനാചരണ ചടങ്ങിൽ അക്കാദമി പ്രസിഡന്റ് ഡോ. പി . എസ്. ഷാജഹാനും , സെക്രട്ടറി ഡോ.ബി. ജയപ്രകാശും എ. എം. ആരിഫ് എം.പി യിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.